Site icon CTV Online

വിനോദയാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു; അധ്യാപകന് 29 വര്‍ഷത്തിലധികം തടവ്

Web Desk

വിദ്യാലയത്തില്‍ നിന്ന് വിനോദയാത്ര പോകുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സന്മാര്‍ഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യപകനെ കോടതി ശിക്ഷിച്ചു. 29 1/2 വര്‍ഷം തടവിനും 2.15 ലക്ഷം രൂപ പിഴ ശിക്ഷയ്ക്കുമാണ് കോടതി വിധിച്ചത്. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി കാരാടന്‍ വീട്ടില്‍ അബ്ദുല്‍ റഫീഖിനെയാണ് കോടതി ശിക്ഷിച്ചത്.

ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് കേസില്‍ വിധി പറഞ്ഞത്. പിഴ നല്‍കിയില്ലെങ്കില്‍ 2 വര്‍ഷവും 9 മാസവും കൂടി ജയിലില്‍ കഴിയണം.2012 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിനോദയാത്ര കഴിഞ്ഞുവന്നതോടെ പെണ്‍കുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ മാതാവ് കുട്ടിയെ ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് എത്തിച്ചു.തുടര്‍ന്നാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായും ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതായും കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version