Site icon CTV Online

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവെപ്പ്

Web Desk

അഗളിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവെപ്പ്. കൃഷിയിടത്തില്‍ പശുവിനെ മേച്ചതിനാണ് വെടിവെച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വര സ്വാമി ഗൗണ്ടറാണ് ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ദമ്പതികളായി ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെയാണ് വെടിവെച്ചത്.എയര്‍ ഗണ്ണുപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരും ഒഴിഞ്ഞുമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തങ്ങള്‍ക്ക് നേരെ മൂന്നുതവണ വെടിയുതിര്‍ത്തെന്ന് ദമ്പതികള്‍ പറഞ്ഞു. ആദിവാസികളുടെ പരാതിയില്‍ അഗളി പൊലീസ് ഈശ്വരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version