Site icon CTV Online

തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു; ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

Web Desk

തൃപ്പൂണിത്തുറ പേട്ടയിൽ ഫർണിച്ചർ കടയ്ക്കു തീപിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം. മരട് തൊട്ടിയൂർ സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ പ്രസന്നൻ (45) ആണ് മരിച്ചത്. പ്രസന്നനും ഫര്‍ണിച്ചര്‍ കടയുടമയും തമ്മില്‍ സാമ്പത്തിക ഇടപാടുകളെചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി ആരോപണമുണ്ട്. കടയോട് ചേര്‍ന്ന വീട്ടിലാണ് ഉടമയും കുടുംബവും താമസിക്കുന്നത്. തീ പടരുന്നതു കണ്ട് വീട്ടുകാർ സ്ഥലത്തുനിന്നു മാറിയിരുന്നു. തീപിടിക്കാനുള്ള കാരണവും പ്രസന്നന്‍ കടയിലെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷണം തുടങ്ങി. തൃപ്പൂണിത്തുറയിൽനിന്നു രണ്ട് യൂണിറ്റ് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

Exit mobile version