ഈങ്ങാപുഴയിൽ വൻ തീപിടുത്തം; നാലര ലക്ഷം രൂപയുടെ നഷ്ടം

ഈങ്ങാപുഴ : ഇന്നലെ പുലർച്ചെ ഒന്നേ മുപ്പതിന് ഈങ്ങാപുഴയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ടം . ടൗണിലെ ഓൾഡ് മെറ്റൽസ് എന്ന
സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായയത്. കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിക്കുന്ന സ്ഥാപനത്തിന്റെ ജീവനക്കാരൻ കമറുദ്ദീൻ ആണ് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ മുക്കം ഫയർഫോഴ്സിൽ വിവരമറിയിക്കുകയും അസി: ഫയർ ഓഫീസർ പി.കെ ഭരതൻ ന്റെ നേതൃത്വത്തിലുളള ഫയർഫോഴ് സ്സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തെന്നുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഏകദേശം നാലര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഗ്രേഡ് അസി: ഫയർ ഓഫീസർ പി അബ്ദുൾ ഷുക്കൂർ ഫയർ& റെസ്ക്യു ഓഫീസർമാരായ കെ സനീഷ് ചെറിയാൻ, കെ രജീഷ്, ആർ മിഥുൻ , വി എം മിഥുൻ, പി നിയാസ്, ജമാലുദ്ദീൻ പി പി, കെ ഷിംജു ഹോംഗാർഡുമാരായ സി എഫ് ജോഷി, ചാക്കോ ജോസഫ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

error: Content is protected !!