‘ആരും പണമയക്കരുത്, ഞങ്ങളുടെ ഹന്നമോൾ ജീവിച്ചിരിപ്പില്ല’’ ;വീണ്ടും ചികിത്സസഹായ ഫണ്ട് ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി ; ഇത്തവണ കോ​ട്ട​ക്ക​ൽ കു​റ്റി​പ്പു​റ​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ സെ​യ്ത​ല​വി​യു​ടെ മ​ക​ൾ പ​രേ​ത​യാ​യ ഹ​ന്ന മോ​ളു​ടെ പേ​രി​ലാ​ണ് ന​വ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ണം ത​ട്ടു​ന്ന​തായി പരാതി

NEWSDESK

കോ​ട്ട​ക്ക​ൽ: മ​ജ്ജ മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ 17കാ​രി​യു​ടെ പേ​രി​ൽ പ​ണം ത​ട്ടു​ന്ന​താ​യി പ​രാ​തി. കോ​ട്ട​ക്ക​ൽ കു​റ്റി​പ്പു​റ​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ സെ​യ്ത​ല​വി​യു​ടെ മ​ക​ൾ പ​രേ​ത​യാ​യ ഹ​ന്ന മോ​ളു​ടെ പേ​രി​ലാ​ണ് ന​വ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ണം ത​ട്ടു​ന്ന​ത്.

കഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ് ഹ​ന്ന മോ​ൾ മ​രി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി പ​ണം ക​ണ്ടെ​ത്താ​ൻ അ​ന്ന് വി​ഡി​യോ നി​ർ​മി​ച്ചി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഷ​മീ​ര്‍ കു​ന്ന​മം​ഗ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു​ദി​വ​സം​കൊ​ണ്ട് സ​മാ​ഹ​രി​ച്ച​ത് ഒ​രു കോ​ടി 40 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ്.
അ​ന്ന് പ​ണം ക​ണ്ടെ​ത്താ​ൻ നി​ർ​മി​ച്ച വി​ഡി​യോ​യി​ൽ മ​റ്റൊ​രു ബാ​ങ്ക് അ​ക്കൗ​ണ്ടും പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ചാ​ര​ണം. പി​താ​വ് കോ​ട്ട​ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
കഴിഞ്ഞ ദിവസം ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിയുടെ പേരിൽ ഇതേരീതിയിൽ പണം തട്ടുന്നതായി ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു

error: Content is protected !!