Site icon CTV Online

അതിവേഗ റെയിൽപാത വിഷയത്തിൽ കെ.സുരേന്ദ്രനെ തള്ളി ശോഭ സുരേന്ദ്രൻ

WebDesk

കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാർട്ടി തീരുമാനം അറിയിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതോടൊപ്പം പാർട്ടി എന്നാൽ ഒറ്റയാൾ പട്ടാളമല്ല, നരേന്ദ്ര മോദി ജനവിരുദ്ധമായ തീരുമാനങ്ങൾ എടുക്കില്ല എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ വി മുരളീധരന്റെ മന്ത്രിസ്ഥാനം വരദാനം കിട്ടിയതാണ് എന്നും സംസ്ഥാന ഉപാധ്യക്ഷയെക്കാൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ട് എന്നും ശോഭ വ്യക്തമാക്കി.

Exit mobile version