Site icon CTV Online

വിവാഹ വീട്ടില്‍ നിന്ന് അൻപത് പവൻ സ്വർണം കവർന്നു

Web Desk

ആറ്റിങ്ങലില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. വിവാഹ വീട്ടില്‍ നിന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന അൻപത് പവന്‍ സ്വര്‍ണം മോഷ്ടിക്കപ്പെട്ടു.ആറ്റിങ്ങല്‍ അവനവഞ്ചേരി കിളിത്തട്ട് മുക്കില്‍ എസ്.ആര്‍ വില്ലയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു കവര്‍ച്ച.

വിവാഹ സല്‍ക്കാരം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. വീടിന്ടെ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ അകത്തു നിന്നും ആരോ പൂട്ടിയിരിക്കുന്നതായി മനസിലായി. വീടിന്‍റെ പിന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതായും കണ്ടു. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Exit mobile version