ഫറോക്കിൽ കോൺക്രീറ്റ് മിക്സ്ചർ യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

ഫറോക്ക് ∙ ഫാറൂഖ് കോളജ് ചുള്ളിപ്പറമ്പ് റോഡിൽ ഓട നിർമാണത്തിനിടെ കോൺക്രീറ്റ് മിക്സ്ചർ യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. ബംഗാൾ സ്വദേശി ധർമേന്ദ്രയുടെ(21) ഇടതു കൈ ആണു യന്ത്രത്തിന്റെ ഗിയറിനുള്ളിൽ കുടുങ്ങിയത്. യുവത ലൈബ്രറി ആൻഡ് റീഡിങ് റൂമിനു സമീപം ഓട നിർമിക്കുന്നതിനിടെ വൈകിട്ടാണ് അപകടം.

യന്ത്രം പ്രവർത്തിപ്പിക്കുമ്പോൾ അബദ്ധത്തിൽ കൈ കുടുങ്ങുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്നു മീഞ്ചന്ത അഗ്നിരക്ഷാസേന നിലയത്തിൽ നിന്ന് അസി.സ്റ്റേഷൻ ഓഫിസർമാരായ പി.സുനിൽ, ഡബ്ല്യു.സനൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ 2 ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ചാണ് യുവാവിന്റെ കൈ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

error: Content is protected !!