Site icon CTV Online

സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണു; രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു

Web Desk

മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. സിബില്‍ തോമസ് (21),സാമുവല്‍ ജേക്കബ് (21) എന്നിവരാണു മരിച്ചത്. ക്രിസ്തുജയന്തി കോളജില്‍ പിജി വിദ്യാര്‍ത്ഥികളായ ഇരുവരുടെയും ക്ലാസുകള്‍ ഇന്ന് ആരംഭിക്കാനിരിക്കെയാണ് ദുരന്തം. ശനിയാഴ്ച രാവിലെ സ്‌കൂട്ടറിലാണ് വെള്ളച്ചാട്ടം കാണാന്‍ പുറപ്പെട്ടത്. ഫൊട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നു സംശയിക്കുന്നു. വെള്ളച്ചാട്ടത്തിനു സമീപം ഇവരുടെ സ്‌കൂട്ടര്‍ കണ്ടെത്തിയതിനിടെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

Exit mobile version