
Web Desk
വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ചു. ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. തൃശൂര്‍ മാള പുത്തന്‍ചിറയില്‍ സി എ സജീവാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെ പുറകോട്ട് മറിഞ്ഞ് വീഴുകയായിരുന്നു. തലയിടിച്ച് വീണതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
