NEWSDESK
മുക്കം : കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ സ്കൂൾ എൻ.എസ്. എസ് യൂണിറ്റ് ദത്ത് ഗ്രാമത്തിലെ അംഗന വാടി കുരുന്നുകൾക്കൊപ്പം ശിശുദിനമാഘോഷിച്ചു.പഠന ഉപകരണങ്ങൾ, പുസ്തകം മധുരം എന്നിവ വിതരണം ചെയ്തു. അതോടൊപ്പം കുട്ടികൾക്കൊപ്പം റാലി,കലാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ യഹ്‌യ എം. പി അധ്യക്ഷത വഹിച്ചു, അംഗനവാടി അധ്യാപിക ജലജാമണി. എം. ആർ
ഷൈനി. വി. ജെ, നഷീദ. യു പി, ഷഹബാസ്, ഇസ്മയിൽ, സോനാ സിബി, ആര്യ, അബിയ എന്നിവർ സംബന്ധിച്ചു.