ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ് കൂമ്പാറ NSS സംസ്ഥാന അവാർഡിൻ നിറവിൽ

NEWSDESK

കോഴിക്കോട് : ജില്ലയിലെ മികച്ച യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കും ഉള്ള സംസ്ഥാന അവാർഡ് കൂമ്പാറ ഫാത്തിമാബി HSSന് ലഭിച്ചു. 2019 – 2022 കാലയളവിൽ NSS നടത്തിയ വിവിധങ്ങളായ പ്രോഗ്രാമുകൾ പരിഗണിച്ചാണ് അവാർഡിനർഹമായത്. നിർധരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന സ്വപ്നക്കൂട് പദ്ധതിയിൽ നാല് വീടുകൾ നിർമ്മിച്ചു നൽകി, ജപ്തി ഭീഷണി നേരിട്ട ഒരു വിദ്യാർത്ഥിയുടെ വീട് വീണ്ടെടുത്ത് പുനർനിർമിച്ചു നൽകി , ഡയാലിസിസ് രോഗികൾക്ക് 5 ലക്ഷം രൂപയുടെ ധനസഹായം, ഭിന്ന ശേഷിക്കാരിയായ വീട്ടമ്മക്ക് സ്നേഹപാത നിർമാണം , അമ്പു മല കോളനി നിവാസികൾക്ക് 1 ലക്ഷം രൂപയുടെ അവശ്യവസ്തു സഹായം, രണ്ട് ലക്ഷം രൂപ ചിലവിൽ തനതിട നിർമ്മാണം, സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കുന്ന ഫ്രീഡം വാൾ, കരിഞ്ചോല ധനസഹായം, തെളിമ പഠനോപകരണ വിതരണം , ആക്രി ചലഞ്ച്, മെഡിക്കൽ ക്യാമ്പ് ,ആരോഗ്യ വിദ്യാഭ്യാസ സെമിനാർ , വിവിധങ്ങളായ പഠന ക്യാമ്പുകൾ, തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് NSS സംസ്ഥാന അവാർഡ് ലഭിച്ചത്. NSS പ്രോഗ്രാം ഓഫീസർ അബ്ദുസലാം വി.കെയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തിയത്.

error: Content is protected !!
%d