Site icon CTV Online

അരീക്കോട് പ്രായ പൂ‌ർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗ‌‌ർഭിണിയാക്കി അച്ഛൻ; പെൺകുട്ടിയുടെ പരാതിയിയിൽ അറസ്റ്റ്

മലപ്പുറം: മകളെ പീഡിപ്പിച്ചു പിതാവ് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 18നാണ് അരീക്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ്‌ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമര്‍ത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Exit mobile version