Site icon CTV Online

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട്: നിയന്ത്രണം വിട്ട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. 19 വയസുകാരിയായ ഫാത്തിമ നേഹയും പിതാവ് റാഫിയുമാണ് മരിച്ചത്. എന്‍ജിഒ ക്വാര്‍ട്ടേഴ്സ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് ബൈക്ക് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡിലെ കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.

ജെ.ഡി.ടി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഫാത്തിമ നേഹ.

Exit mobile version