Site icon CTV Online

ചിറ്റിലഞ്ചേരിയിൽ മകനെ അച്ഛൻ മർദിച്ച് കൊലപ്പെടുത്തി

Web Desk

ചിറ്റിലഞ്ചേരിയിൽ മകനെ അച്ഛൻ മർദിച്ച് കൊലപ്പെടുത്തി. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. അച്ഛൻ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു . തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ട ഇയാൾ മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടർന്ന് രതീഷും അച്ഛനും തമ്മിൽ വഴക്കുണ്ടാവുകയും ബാലൻ മുളവടി കൊണ്ട് മകനെ മർദിക്കുകയുമായിരുന്നു.

”കൊലപ്പെടുത്താൻ ഉദ്ദേശിച്ചല്ല മകനെ മർദിച്ചതെന്നാണ് ബാലന്റെ മൊഴി. മദ്യപിച്ചെത്തുന്ന മകൻ സ്ഥിരമായി വഴക്കിടാറുണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ബാലനെ കഴിഞ്ഞദിവസം രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട രതീഷ് നേരത്തെ ചില കേസുകളിൽ പ്രതിയാണെന്നും ആലത്തൂർ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Exit mobile version