മലപ്പുറത്ത് പിതാവിനെയും മകളെയും കാണാനില്ല; പൊലീസിൽ പരാതി നൽകി കുടുംബം

മലപ്പുറം വെളിമുക്ക് അച്ഛനെയും മകളെയും കാണാനില്ല. പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ (1) എന്നിവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. സഫീറിന്റെ ഫോൺ സ്വിച്ച്​ഓഫാണ്.

ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടിൽനിന്ന് മകളുമായി പോയതാണ് സഫീർ. കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോകുന്നത്. സഫീർ ചെന്നൈയിൽ ബിസിനസ് ആണ് നടത്തുന്നത്.

error: Content is protected !!