പെരുമ്പാവൂരിൽ ബൈക്കിന് മുകളിലൂടെ ടിപ്പർ ഇടിച്ചുകയറി; അച്ഛനും മകൾക്കും ദാരുണാന്ത്യം

കൊച്ചി: ടിപ്പറിടിച്ച് അച്ഛനും മകളും മരിച്ചു. എറണാകുളം പെരുമ്പാവൂർ എംസി റോഡിലാണ് അപകടമുണ്ടായത്. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്‌ത ഇവരുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു.

തൃശൂരില്‍ ടിടിഇയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു, പ്രതി അന്യസംസ്ഥാന തൊഴിലാളി

മരിച്ച എൽദോസ് പാലക്കാട് കൃഷി അസിസ്റ്റന്റായിരുന്നു. ബ്ലെസി നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്നു. മകളെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം. ടിപ്പർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.

error: Content is protected !!