ബൈക്കിലെത്തിയവർ വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചു കടന്നു

N

ഫറോക്ക്: ബൈക്കിലെത്തിയ യുവാവ് വഴിയാത്രക്കാരിയുടെ 2 പവൻ മാല തട്ടിയെടുത്തു. കുന്നത്ത്മോട്ട മേലേ ചറളക്കോട്ട് കാളിയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ഞായറാഴ്ച രാവിലെ ചുങ്കം ഫാറൂഖ് കോളജ് റോഡിൽ തിരിച്ചിലങ്ങാടി എള്ളാത്തിൽ റോഡിനു സമീപത്താണ് തട്ടിപ്പറി നടന്നത്. പാലക്കോട്ട് കാവിനു സമീപം ജോലിക്കു പോകുമ്പോൾ ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവാണ് മാല പൊട്ടിച്ചു കടന്നത്.

സ്ത്രീ ബഹളം വച്ചതോടെ ഓടിക്കൂടിയവർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഫറോക്ക് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

EWSDESK

error: Content is protected !!