പശുവളർത്തലിന് വായ്പ ; സബ്‌സിഡി കിട്ടാതെ വലഞ്ഞു സ്വാശ്രയസംഘം ;നവകേരള സദസ്സിൽ പരാതി നൽകിയിട്ടും നടപടി ആയില്ലെന്നു കർഷകർ; ഫെബ്രുവരി അഞ്ചിന് സൂചനാ സമരം ; തുടർ നടപടി ഇല്ലെങ്കിൽ മരണം വരെ നിരാഹാരം ഇരിക്കുമെന്നും കർഷകർ

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിസ്മയ സ്വാശ്രയസംഘത്തിലെ കർഷകരാണ് പശുവളർത്തലിന് വാഴ്പ് എടുത്തതിന്റെ സബ്‌സിഡി ലഭിക്കാതെ ദുരിതത്തിലായത് . മുരിങ്ങപുറായി ചുടലക്കണ്ടി മുഹമ്മദ് ,മകൾ ഷമീമ .. സാജിത , ഷൈമ എന്നിവരുടെ പേരിലാണ് 2018 ൽ കാരശ്ശേരി പഞ്ചായത്തിന്റെയും നബാര്ഡിന്റെയും ജില്ലാ സഹകരണ ബാങ്കിന്റെയും സഹായത്തോടെ നടപ്പിലാക്കിയ സുസ്ഥിരം പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം ശാഖയിൽ നിന്നും വായ്പ എടുത്തത് .ഇപ്പോഴത്തെ കേരള ബാങ്ക് ജില്ലാ സഹകരണ ബാങ്കായ കാലത്തായിരുന്നു നാലര ലക്ഷം രൂപ സംഘം പശുവളർത്തൽ പദ്ധതിക്ക് വായ്പ എടുത്തിരുന്നത് .മാസം 11000 തിരിച്ചടവുള്ള വായ്പക്ക് കൃത്യമായി തിരിച്ചടച്ചാൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ നബാർഡിന്റെ സബ്‌സിഡി ലഭിക്കുമെന്ന് പരഞ്ഞിരുന്നു .എന്നാൽ വായ്പ കൃത്യമായി അടച്ചിട്ടും സബ്സിഡി ലഭിച്ചില്ലെന്നും .കേരള ബാങ്കിൻറെ ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു .ഇതിൽ പ്രതിഷേധിച്ച് തങ്ങൾ സമരപരിപാടികളുമായി മുൻപോട്ട് പോവാൻ തീരുമാനിച്ചതായി ഇവർ പറയുന്നു .ഇതിന്റെ മുന്നോടിയായി ഫെബ്രുവരി അഞ്ചിന് കേരളാ ബാങ്കിന്റെ മുക്കം ശാഖയുടെ മുൻപിൽ സൂചനാ സമരം പ്രഖ്യാപിച്ചതായി കർഷകർ അറിയിച്ചു . ഇതിലും നടപടി ആയില്ലെങ്കിൽ മരണം വരെ നിരാഹാരം ഇരിക്കുമെന്നും ഇവർ അറിയിച്ചു

error: Content is protected !!