
newsdesk
വയനാട് ഇടുക്കി ജില്ലകളിലെ കർഷകർ 31-08-2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 31-03-2016 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവ് ആയി.
കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ കർഷക കടാശ്വാസ കമ്മീഷനിൽ 2023 ഡിസംബർ 31 വരെ സ്വീകരിക്കും. അപേക്ഷകൾ നിർദ്ദേശിഷ്ട സി ഫോറത്തിൽ ഫോൺ നമ്പർ അടക്കം പൂരിപ്പിച്ച് ഡിസംബർ 31നകം കർഷക കടാശ്വാസ കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04712743782.
