Site icon CTV Online

ഉത്തർപ്രദേശിൽ കർഷക കൂട്ടക്കൊല; ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ രോഷാഗ്നി സംഘടിപ്പിച്ചു

Web Desk

ഉത്തർപ്രദേശിലെ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊല്ലുകയും എട്ടു പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് DYFI യുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ രോഷാഗ്നി സംഘടിപ്പിച്ചു. പേരാമ്പ്രയിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന ട്രഷറർ എസ്. കെ സജീഷ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ടൗണിൽ ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി ഷൈജു കുന്നുമ്മൽ ബ്ലോക്കിലും പി.ഷിജിത്ത് കോഴിക്കോട് സൗത്ത് ബ്ലോക്കിലും ടി.കെ സുമേഷ് ബാലുശ്ശേരിയിലും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി ലേഖ, പി.കെ അജീഷ് എന്നിവർ സംസാരിച്ചു.

Exit mobile version