newsdesk
തിരുവമ്പടി : കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് തലകർഷകഅവാർഡുകൾ ക്ഷണിക്കുന്നു. മികച്ച കർഷകൻ, മികച്ച വനിത കർഷക , മുതിർന്ന കർഷകൻ ,മികച്ച ക്ഷീരകർഷകൻ,മികച്ച എസ് സി എസ് ടി വിഭാഗത്തിലെ കർഷകൻ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി അവാർഡുകൾ ക്ഷണിക്കുന്നു. അവാർഡിന് പരിഗണിക്കുന്നതിന് സ്വന്തമായോ വാർഡ് മെമ്പർ മുഖേനയോ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വെള്ള പേപ്പറിൽ തന്റെ കൃഷിയിടത്തിൽ ചെയ്തുവരുന്ന കാർഷിക മുറകളെ പറ്റിയുള്ള ഒരു ചെറു വിവരണം തയ്യാറാക്കി നികുതി രസീതിനോടൊപ്പം ,ഒരു പാസ്പ്പോട്ട് സൈസ്സ് ഫോട്ടോയും സമർപ്പിക്കേണ്ടതാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 6 നാണ് . കൃഷി ഓഫീസർ കൃഷിഭവൻ കോടഞ്ചേരി’