newsdesk
തിരുവനന്തപുരം : വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹമോടിച്ച സംഭവത്തിൽ വാഹന ഉടമ അറസ്റ്റിൽ. പേരൂർക്കട അമ്പലമുക്ക് അനിയൻ ലെയിനിൽ സജിത്തിനെയാണ് (48) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 10.15ന് ചാക്ക സർവീസ് റോഡിൽ ചാക്ക സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തു വച്ചാണ് കാറിലെത്തിയ മറ്റൊരു സംഘം സജിത്തിനെ മർദ്ദിക്കാൻ ശ്രമിച്ചത്. നാട്ടുകാർ ഓടിക്കൂടിയതോടെ എല്ലാവരും രക്ഷപ്പെട്ടു. KA-47-N-0505 എന്ന വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വെള്ള ടാറ്റ ഹാരിയർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിൽ നിന്ന് പണവും ആറ് എ.ടി.എം കാർഡുകളും കണ്ടെത്തിയിരുന്നു. വാഹനത്തിനുള്ളിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് കാറിന്റെ യഥാർത്ഥ നമ്പർ KL-01-CT-5758 എന്നാണെന്നും ഉടമ സജിത്താണെന്നും പൊലീസ് കണ്ടെത്തിയത്. എന്നാൽ ആക്രമി സംഘം സജിത്തിനെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു പൊലീസിന്റെ സംശയം.