Site icon CTV Online

വ്യാജ മദ്യനിർമാണം; ഡോക്ടർ ഉൾപ്പെടെ ആറുപേർ പിടിയിൽഅറസ്റ്റിലായ ഡോ. അനൂപ് ‘വരയൻ’ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

തൃശൂർ: പെരിങ്ങോട്ടുകരയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. 1,200 ലിറ്റർ മദ്യവുമായി ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയിലായി.

ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണു പിടിയിലായത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്.

എക്സൈസ് സംഘമാണു വ്യാജമദ്യം പിടികൂടിയത്. അറസ്റ്റിലായ ഡോ. അനൂപ് ‘വരയൻ’ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Exit mobile version