Site icon CTV Online

വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി; ഉടമ ഉൾപ്പെടെ 4 പേർ പിടിയിൽ

Web Desk

മലപ്പുറം വേങ്ങരയിൽ നടത്തിയ വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി നടത്തിയ പരിശോധനയിൽ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി 4 പേർ പിടിയിലായി. മലപ്പുറം വേങ്ങര വട്ടപ്പൊന്ത ‘ എന്ന സ്ഥലത്താണ് ആളൊഴിഞ്ഞ ‘റബ്ബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി കണ്ടെത്തിയത്. അന്വേഷണസംഘം എത്തിയ സമയത്തും നിർമ്മാണ സങ്കേതം പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.പാലക്കാട് വല്ലപ്പുഴ സ്വദേശി ഹംസ (36), വേങ്ങര വലിയോറ സ്വദേശി അഫ്സൽ, (30), തിരൂരങ്ങാടി AR നഗർ സ്വദേശി മുഹമ്മദ് സുഹൈൽ ( 25) അന്യസംസ്ഥാന തൊഴിലാളി ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി പ്രദീപിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയത്.

സംസ്ഥാനത്ത് ആദ്യമായി ആണ് ഇത്തരത്തില്‍ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നത്. 5 ലക്ഷത്തോളം വില വരുന്ന 2 യൂണിറ്റുകളാണ് 5 മാസത്തോളമായി രാവും പകലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത പുകയില വസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നത്.ഡൽഹിയിൽ നിന്നും പാക്കിംഗിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു.

ബീഡി നിർമ്മാണം എന്നാണ് പ്രതികൾ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത് . പിടികൂടിയ ഹംസക്ക് പട്ടാമ്പിയിൽ 100 ചാക്കോളം ഹാൻസ് പിടികൂടിയതിന് ‘കേസുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ്, വേങ്ങര ഇൻസ്പക്ടർ M മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി . സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്

Exit mobile version