Site icon CTV Online

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പ്രവാസി അറസ്റ്റിൽ,സംഭവം കോഴിക്കോട്

WebDesk

കോഴിക്കോട് നാദാപുരം തൂണേരിയിൽ പ്രായ പൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. തൂണേരി സ്വദേശി പാറോള്ളതിൽ ഇസ്മയിൽ (52 ) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇസ്മയിൽ വിദേശത്ത് കടന്ന് കളഞ്ഞു. പിന്നീട് മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇസ്മയിൽ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Exit mobile version