Site icon CTV Online

കടന്നൽക്കൂട്ടം ആക്രമിച്ചു; ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു

Web Desk

കടന്നൽ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയിൽ സുധീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് എക്സൈസ് ജോയിന്റ് കമ്മിഷണർ ഓഫിസിലെ ഡ്രൈവർ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വീട്ടുവളപ്പിൽ വച്ചാണ് കടന്നൽ കുത്തിയത്. വീട്ടുവളപ്പിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രൻ നായർക്കും കുത്തേറ്റിരുന്നു. പ്ലാവിനു മുകളിലെ ഭീമൻ കൂട്ടിൽ പരുന്ത് ആക്രമിച്ചതോടെയാണ് കടന്നൽ ഇളകിയത്. രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നൽ കൂട്ടമായി ആക്രമിച്ചു. കുത്തേറ്റ് തളർന്നുവീണ സുധീഷ് ബോധരഹിതനായി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: രജിത, മകൾ: ആര്യ .

Exit mobile version