
WebDesk
മലയാളത്തിലെ ജനപ്രിയ ചാനലുകൾ പോലും കുത്തകകൾ വാങ്ങിയതോടെ മിതമായ നിരക്കിൽ സേവനം ലഭിക്കാനുള്ള ജനങ്ങളുടെ അവകാശം പോലും നിഷേധിക്കപ്പെട്ടതായും
സിഡ്കോ പ്രസിഡൻ്റ് കെ.വിജയകൃഷ്ണൻ പറഞ്ഞു.
വിദേശത്ത് പേ ചാനലുകൾക്ക് പരസ്യ നിയന്ത്രണമുണ്ട്. എന്നാൽ ഇവിടെ അതൊന്നും ഇല്ല.
നമ്മുടെ ഭരണാധികാരികളെ നിയന്ത്രിക്കുന്നത് പോലും കുത്തക കമ്പനികളാണന്നും റിലയൻസ് പോലുള്ള കുത്തകകൾ മാധ്യമരംഗത്തേക്ക് കടന്നുവന്നു എന്നും അദ്ധേഹം പറഞ്ഞു.
ഇന്ത്യയിലെ ഡിജിറ്റൽ കേബിൾ ടി.വി സേവന രംഗത്തെ ജനകീയ ബദലാണ് കേബിൾ ടി.വി. ഓപ്പറേറ്റേർസ് അസോസിയേഷനും കെ.സി.സി എലും പ്രവർത്തനത്തിലൂടെ കാണിച്ചു തന്നത്.
കേരളത്തിൽ ഏറ്റവുമധികം ഡിജിറ്റൽ കണക്ടിവിടിയുള്ള കൂട്ടായ്മയായി കെ.സി.സി.എലും കേരള വിഷനും മാറിയത് ആ ജനകീയത കൊണ്ടാണന്നും കോവിഡ് കാലത്ത് നിർധനരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് സൗജന്യമായി ഇന്റർനെറ്റ് എത്തിച്ചു നൽകിയത് കേരള വിഷന്റെ കേബിൾ ടി.വി. ഓപ്പറേറ്റർമാരാണന്നും അദ്ധേഹം പറഞ്ഞു.
