Site icon CTV Online

ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോവുന്ന എട്ടുകെട്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

കണ്ണൂരിലെ ഒരു കൂട്ടം സിനിമാ പ്രേമികളിൽ നിന്നുള്ള പരീക്ഷണാത്മക ഹ്രസ്വചിത്രമാണ് “8 കെട്ട്”. ഒരേ ദൗത്യത്തിന് വേണ്ടി ജയിൽ ചാടിയ 8 പേരടങ്ങുന്ന സംഘത്തിന്റെ കഥയാണ് എട്ടു കേട്ട് പറയുന്നത്.
വിവേക് രാമചന്ദ്രൻ സംവിധാനം നിർവഹിച്ച ചിത്രം കടലിലും കരയിലുമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിൽ ആരും ഇതുവരെ ശ്രമിക്കാത്ത വിധത്തിൽ നേരിട്ട് കടലിൽ പോയി ആക്ഷൻ സീക്വൻസും മറ്റും വളരെ ശ്രമകരമായിയാണ് എട്ടു കേട്ട് ചിത്രീകരിച്ചിരിക്കുന്നത്. ജയിൽ ചാടിയ എട്ടു പേരുടെ വിശപ്പ്, പ്രണയം, കാമം, മോഹം, അത്യാഗ്രഹം എന്നിവ മറ്റുളവരെ എങ്ങനെ ബാധിക്കുന്നു എന്നണ് കഥയിലൂടെ സംവിധായകൻ പറയാൻ ആഗ്രഹിക്കുന്നത്

അമർ രാമചന്ദ്രൻ, സോജൻ വർഗീസ് എയ്ജെൽ, അശ്വിൻ, ജംഷി, രജീഷ് കെ സൂര്യ, സുപ്രസാദ്, അരുൺ ഗോപാലകൃഷ്ണൻ, വൈഷ്ണവ് എന്നിവർ എട്ടു പ്രധാന വേഷത്തിൽ എത്തുന്നു നീരജ, മീനു, റെന, ആതിര, ആഗ്നേയ തുടങ്ങി സ്ത്രീ കഥാപാത്രങ്ങളായും പ്രേം കല്ലാട്ട് ,രോഹിത് ,വിവേക് എന്നിവർ മറ്റു വേഷങ്ങളിലും എത്തുന്നു

ജലീഷ് സിങ് നിഷ കാരായി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ അരുൺ ഗോപാലകൃഷ്ണനും വിവേക് രാമചന്ദ്രനും ചേർന്നാണ് , ഛായാഗ്രഹണം ജിജു ഭാസ്കരനും എഡിറ്റിംഗ് അഖിലേഷ് മോഹനും സംഗീതം അർജുൻ വി അക്ഷയ വരികൾ സന്ദീപ് സുധ രമിത എന്നിവരും ആർട് രാജേഷ് കെ സൂര്യ മേക്കപ്പ് കമലദളം വൈശാഖ് വസ്ത്രാലങ്കാരം ലതിക ബഗേഷ് സൗണ്ട് മിക്സിങ് ചരൺ വി എഫ് എക്സ് വിപിൻ രാജു പബ്ലിസിറ്റി ഡിസൈൻ അർജുൻ എന്നിവരും നിർവഹിച്ചിരിക്കുന്നു സംഗീത് ആണ് ചിത്രത്തിലെ ആകാശ കാഴ്ചകൾ പകർത്തിയത് ബഗേഷ് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ

ജൂൺ 24 നു ചിത്രം റിലീസ് ചെയ്യും

Exit mobile version