Site icon CTV Online

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത്
ഉജ്വല തുടക്കം

Web Desk

അധിനിവേശത്തിനെതിരെ ജനകീയ ബദൽ എന്ന മുദ്രാവാക്യവുമായി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത്
ഉജ്വല തുടക്കം. സമേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ടെലിവിഷൻ മാധ്യമ രംഗത്തേയും ഇൻ്റർനെറ്റ് വിതരണരംഗത്തേയും
കുത്തകവൽക്കരണത്തിനെതിരെ ലോകത്തിനു തന്നെ മാതൃകയായ ജനകീയ ബദൽ തീർത്ത കേരളത്തിലെ ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാരുടെ കൂട്ടായ്മയായ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് ആണ് എറണാകുളത്ത് തുടക്കമായത്.
വൈറ്റില sp യോഗം സെൻ്റിനറി ഹാളിൽ സി ഓ എ സംസ്ഥാന പ്രസിഡൻ്റ് അബുബക്കർ സിദ്ദീഖ് പതാക ഉയർത്തിയതോടെയാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്
വ്യവസായ വകുപ്പ് മന്ത്രി P രാജീവ് മുഖ്യാതിഥിയായിരുന്നു. കൊച്ചി മേയർ എം അനിൽകുമാറും ചടങ്ങിൽ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി.ആർ സുധീർ സ്വാഗതവും ബിനു ശിവദാസ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ കെ. വിജയകൃഷ്ണൻ അനുശോചന പ്രമേയമവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി കെ.വി രാജൻ പ്രവർത്തന റിപ്പോർട്ടുംട്രഷററർ പി.എസ് സിബി സാമ്പത്തിക റിപ്പോർട്ടും അവതരിപിച്ചു. അബുബക്കർ സിദ്ദീഖ് ,മൻസൂർ എം , ജ്യോതികുമാർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. സമ്മേളനം നാളെ വൈകിട്ട് സമാപിക്കും കേരളത്തിലെ കേബിൾ ടിവി ഇൻ്റർനെറ്റ് .,, മേഖലയിലെ പുതിയ കാലത്തെ സാധ്യതകളും വെല്ലുവിളികളുമാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.

Exit mobile version