പ്രാർത്ഥനാ യജ്ഞം നടത്തിയ വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി; വീണ്ടും കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത

എറണാകുളം : സിറോ മലബാർ സഭയിലെ കുർബാന തർക്കം സംഘർഷത്തിലേക്ക്. എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ചവൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി. പുതിയ കൂരിയാ ഫാദർ ജോഷി പുതുവ, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ എന്നിവർക്ക് എതിരെ ആയിരുന്നു വിമത വൈദികരുടെ പ്രതിഷേധം.

സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളിൽ പ്രാർത്ഥാനയജ്ഞം നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയെന്ന് ഇവർ ആരോപിച്ചു. പിടിവലിയിൽ വൈദികർക്ക് പരിക്കേറ്റു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയെന്ന് വിമർശനം.

സർക്കാർ നിങ്ങൾക്കെതിരാണെന്ന് എസിപി പറഞ്ഞെന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ പർട്ടികൾ നിലപാട് അറിയിക്കണമെന്നും ആവശ്യമുയർന്നു. ബിഷപ്പ് ഹൗസിനുള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നതോടെ വിമത വിഭാഗം സെന്റ് മേരീസ് ബസലിക്കക്ക് മുന്നിൽ പ്രതിഷേധിച്ചു. സിനഡ് കഴിഞ്ഞ് ബോസ്കോ പുത്തൂർ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നതിനുമുൻപ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രതിഷേധിച്ച വൈദികരെ മാറ്റി എന്നാണ് പോലീസിന്റെ വിശദീകരണം. ബിഷപ്പ് ഹൗസിൽ നിന്ന് മാറ്റിയെങ്കിലും ബസ്സിലിക്കയിൽ വൈദികർ പ്രതിഷേധം തുടരുകയാണ്. അതേസമയം, പ്രതിഷേധിക്കുന്ന വൈദികർ പൗരോഹിത്യത്തെ അപഹാസ്യമാക്കുകയാണെന്ന് സിറോ മലബാർ സഭ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!