നീർനായയുടെ കടിയേറ്റവർ ഒത്തുകൂടി;ലക്‌ഷ്യം കഴിഞ്ഞ നാലുവർഷമായി നീർനായ ആക്രമണം കാരണം ഇരുവഞ്ഞി പുഴയിൽ നിന്ന് അകന്ന ജനത്തെ തിരികെ എത്തിക്കുക

NEWSDESK

കൊടിയത്തൂർ: നീർനായ കടിച്ച പാടുകളുമായി അവർ ഒത്തുകൂടി, നീറ്റൽ മറന്ന് ഇരുവഞ്ഞി പുഴയെ ചേർത്തുനിർത്താൻ. കഴിഞ്ഞ നാലുവർഷമായി നീർനായ ആക്രമണം കാരണം ഇരുവഞ്ഞി പുഴയിൽ നിന്ന് അകന്ന ജനത്തെ തിരികെ എത്തിക്കുകയെന്ന ലക്ഷ്യവുമായി ഇരുവഞ്ഞി കൂട്ടായ്മയാണ് തെയ്യത്തുംകടവിൽ നീർനായയുടെ കടിയേറ്റവരുടെ സംഗമവും പുഴ സദസും സംഘടിപ്പിച്ചത്. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു. ‘എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ’ ജനറൽ സെക്രട്ടറി കെ.ടി. നാസർ എക്കോടൻ വിഷയാവതരണം നടത്തി.

കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .പി. സ്മിത, കാരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്താ ദേവി മൂത്തേടത്ത്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം ടി റിയാസ്, ടി കെ അബൂബക്കർ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എടത്തിൽ ആമിന, റുക്കിയ റഹീം, മുക്കം നഗരസഭ കൗൺസിലർ റംല ഗഫൂർ, പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി വാഴക്കാട്, ടി .കെ. മുഹമ്മദ് ലൈസ്,കെ .ടി .മൻസൂർ, നൗഫൽ പുതുക്കുടി, ഷംസുദ്ദീൻ ചെറുവാടി, ബക്കർ കളർ ബലൂൺ, മുഹമ്മദ് അഷ്രഫ് ചാലിൽ, എൻ .ശശികുമാർ, ദാമോദരൻ കോഴഞ്ചേരി, മുസ്തഫ ചേന്ദമംഗലൂർ, നടുക്കണ്ടി അബൂബക്കർ, വിനോദ് പുത്രശ്ശേരി, ജി .അബ്ദുൽ അക്ബർ, സലിം വലിയപറമ്പ്, ടി .കെ. അഹമ്മദ്കുട്ടി, ടി .കെ. നസ്രുള്ള, പി. കെ. ഫൈസൽ, സലാം കാരമൂല, റിയാസ് കക്കാട്, റഫീഖ് കുറ്റിയോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. വന്യജീവി ഗവേഷകരായ ഡോ. ജയസൂര്യൻ, ഡോ. അരുൺ സത്യൻ എന്നിവർ സംവാദത്തിന് നേതൃത്വം നൽകി. പുഴ സംരക്ഷണ തുടർ പ്രവർത്തനങ്ങൾക്ക് മുക്കം നഗരസഭാ ചെയർമാൻ പിടി ബാബു ചെയർമാനും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം ടി റിയാസ് കൺവീനറും, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ട്രഷററുമായി 51 അംഗ സമിതിക്ക് രൂപം നൽകി.

ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി കെ സി മുഹമ്മദ് സ്വാഗതവും ജാഫർ പുതുക്കുടി നന്ദിയും പറഞ്ഞു. പുഴയിൽ നിർഭയമായി കുളിക്കാൻ പറ്റുംവിധം ഇരുമ്പുനെറ്റ് സ്ഥാപിക്കണമെന്നും നീർനായയുടെ കടിയേറ്റവർക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

error: Content is protected !!