Site icon CTV Online

‘ജോ ജോസഫിന്റെ വ്യാജ വിഡിയോ നിർമ്മിച്ചത് വി ഡി സതീശനും ക്രൈം നന്ദകുമാറും’: ഇ പി ജയരാജൻ

Web Desk

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ നിർമ്മിച്ചത് ക്രൈം നന്ദകുമാറും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോയ്ക്ക് പകരം സ്വപ്ന സുരേഷിൻറേതാണുള്ളത്. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സിബിഐയും എൻഐഎയും ഒഴിവാക്കിയ കേസാണിതെന്നും ഇ പി ജയരാജൻ പറഞ്ഞു. ലോക കേരള സഭ, ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്കരിച്ചു. പ്രവാസികളുടെ താൽപ്പര്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

Exit mobile version