Site icon CTV Online

തെളിനീര്; കൊടിയത്തൂർ കഴുത്തൂട്ടിപുറായ ഗവ: എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

WebDesk

കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ: എൽ.പി.സ്കൂളിൽ തെളിനീര് എന്ന തലക്കെട്ടിൽ പരിസ്ഥിതി ദിനാലോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർഥികൾക്കും പേപ്പർ പേനകൾ നൽകി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി. റിയാസ് ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് എ.കെ.റാഫി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.കെ.ജുമാൻ, സീനിയർ അസിസ്റ്റൻ്റ് അബ്ദുൽ കരീം, ഫരീദ പൊക്കുന്ന്, ഷമീറ കക്കോടി, റസിയ കമ്പളത്ത്, സുസ്മിന, കെ.വി.റാഹില ചെറുവാടി, നദ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version