Site icon CTV Online

ഒരുമിച്ചിരുന്നതിന് ബെഞ്ച് വെട്ടിപ്പൊളിച്ചെന്ന് ആരോപണം; മടിയിലിരുന്ന് വിദ്യാര്‍ഥികളുടെ പ്രതിഷേധം.

Web Desk

കോളേജ് ഓഫ് എഞ്ചിനീയറിങ്ങി(സിഇടി)ന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതുസംബന്ധിച്ച് സിഇടി കോളേജിലെ മുന്‍ വിദ്യാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥനടക്കം പലരും ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയിട്ടത്‌.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം. ബെഞ്ച് മുറിച്ച് മാറ്റിയതില്‍ പ്രതിഷേധിച്ച് പുതിയ സീറ്റുകളില്‍ ഒന്നിച്ചുകൂടിയെന്നാണ് ശബരിനാഥന്‍റെ പോസ്റ്റില്‍ പറയുന്നത്.
ബസ്കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് സീറ്റുകളാക്കി മാറ്റിയത് സ്ഥലത്തെ റെസിഡന്‍സ് അസോസിയേഷനാണ്. നാട്ടുകാര്‍ക്ക് വേണ്ടി നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രമായിരുന്നു ഇതെന്നും അതവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പുതുക്കി പണിയുകയാണ് ചെയ്തതെന്നുമാണ് ഇക്കാര്യത്തില്‍ റെസിഡന്‍സ് അസോസിയേഷന്‍ നല്‍കുന്ന വിശദീകരണം.

Exit mobile version