Site icon CTV Online

ഈങ്ങാപ്പുഴയിൽ കാർ ബുള്ളറ്റിൽ ഇടിച്ച് പയോണ സ്വദേശി മരിച്ചു

താമരശ്ശേരി : കാർ ബുള്ളറ്റിൽ ഇടിച്ച് ബുള്ളറ്റ്
യാത്രക്കാരനായ പയോണ സ്വദേശി മരിച്ചു. ഈങ്ങാപ്പുഴ പയോണ ചിറ്റക്കാട്ടുകുഴി സജി (52) ആണ് മരിച്ചത്. പുതുപ്പാടി ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.

കുന്ദമംഗലത്തുനിന്നും വീട്ടിലേക്ക് പോവുകയായിരുന്ന സജി സഞ്ചരിച്ച ബുള്ളറ്റിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു.

Exit mobile version