
newsdesk
കോഴിക്കോട് ∙ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പ്രതിമ ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ഭരണ കാലാവധി പൂർത്തിയാക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം അരനൂറ്റാണ്ടു മുമ്പേ നടപ്പിലാക്കാൻ കഴിയുമായിരുന്നുവെന്ന് പ്രതിമ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് അംഗവും എൽഡിഎഫ് ജില്ലാ കൺവീനറുമായ മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു.
പെരുമണ്ണ ഇ.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ രാജീവ് പെരുമൺപുറ അധ്യക്ഷത വഹിച്ചു. എം.എ. പ്രജീഷ്, കെ.കെ.ഷാജു, ആർ.ശ്യാംജിത്ത്, കെ.ചേതന, വി.പി.രവീന്ദ്രൻ, ഇ.കെ. സുബ്രഹ്മണ്യൻ, ശിൽപി ഗുരുകുലം ബാബു എന്നിവർ സംസാരിച്ചു.
