newsdesk
മുക്കം: ഇഎം എസ് ആശുപത്രി കൊടിയത്തൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച സഹകാരികളുടെയും അഭ്യുദയ കാംക്ഷികളുടെയും സംഗമം ‘വെൽ വിഷേർസ് മീറ്റി,ന്റെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ ശ്രീ. രമേശ് ബാബു നിർവ്വഹിച്ചു. കൊടിയത്തൂർ സർവീസ്സ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ രവീന്ദ്രകുമാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച മീറ്റിൽ വൈസ് പ്രസിഡന്റ് വി. കെ. വിനോദ് ഹോസ്പിറ്റൽ വികസനത്തെ സംബന്ധിച്ചു വിശദീകരണം നടത്തി.
ഷെയർ സമാഹരണത്തിന്റെപഞ്ചായത്ത്തല ഉദ്ഘാടനം റസാഖ് കൊടിയത്തൂരിൽ നിന്ന് ഷെയർ സ്വീകരിച്ചുകൊണ്ട് ശ്രീ.രമേഷ്ബാബു നിർവഹിച്ചു.ഹോസ്പിറ്റൽ പ്രസിഡന്റ് ടി. പി. രാജീവ് മാസ്റ്റർ, കൊടിയത്തൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് നിസ്സാർ ബാബു, റസാഖ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു.അഡ്മിനിസ്ട്രേറ്റർ സി. രാജൻ സ്വാഗതവും, സെക്രട്ടറി ജോൺസി ജോൺ നന്ദിയും പറഞ്ഞു.