NEWSDESK
മുക്കം ഇ എം എസ് സഹകരണ ആശുപത്രി, സഹകാരികളുടെയും അഭ്യൂദയ കാംക്ഷികളുടെയും ഒത്തുചേരൽ ‘ വെൽ വിഷേർസ് മീറ്റ് 2024, സംഘടിപ്പിച്ചു. മുക്കം സർവ്വീസ്സ് സഹകരണ ബാങ്ക് ഓഡിറേറാറിയത്തിൽ വെച്ച് നടന്ന മീറ്റിന്റെ ഉദ്ഘാടനം മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി.ബാബു നിർവ്വഹിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ ശ്രീ വിജയകുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ടി.പി. രാജീവ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി വികസനവും പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഡ്വൈസറി കമ്മറ്റി കൺവീനർ ടി.വിശ്വനാഥൻ വിശദീകരിച്ചു. ശ്രീ. വി കെ.വിനോദ് (ഹോസ്പിറ്റൽ വൈസ് പ്രസിഡണ്ട്) സി.രാജൻ (അഡ്മിനിസ്ട്രേറ്റർ) എന്നിവർ സംസാരിച്ചു.
ഷെയർ സമാഹരണത്തിന്റെ ഉദ്ഘാടനം , ശ്രീ. ചന്ദ്രൻ മാസ്റ്ററിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ഷെയർ സ്വീകരിച്ചു കൊണ്ട് മുൻസിപ്പൽ ചെയർമാൻ നിർവ്വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേർസൺ അഡ്വ. ചാന്ദ്നി ., ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ പ്രജിത പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു. ഹോസ്പിറ്റൽ സൊസൈറ്റി സെക്രട്ടറി ജോൺസി ജോൺ നന്ദി രേഖപ്പെടുത്തി.