Site icon CTV Online

പത്തനംതിട്ട – ഗവി പാതയില്‍ കാട്ടാനകള്‍: ഒന്നര മണിക്കൂറോളം യാത്ര തടസ്സപ്പെട്ടു |……

WebDesk

പത്തനംതിട്ട – ഗവി പാതയില്‍ ഇറങ്ങി കാട്ടാനകള്‍. ആനത്തോട് ഡാമിനും ഐ.സി ടണലിനുമിടയിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. ഇതോടെ ഒന്നര മണിക്കൂറോളം ഗതാ​ഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബിയുടെ വാഹനം ആനകള്‍ക്കുമുന്നില്‍ കുടുങ്ങി. ബുധനാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസ് വന്നതോടെയാണ് കാട്ടാനകള്‍ വഴിമാറിയത്.
വാഹനങ്ങള്‍ കാണുമ്പോള്‍ ആനകള്‍ ഒഴിഞ്ഞു പോകാറാണ് പതിവ്. എന്നാല്‍ ഇത്തവണ കൂട്ടത്തിലുണ്ടായിരുന്ന ഒരാന വഴി തടസ്സപ്പെടുത്തിക്കൊണ്ട് നില്‍ക്കുകയായിരുന്നു. മൂന്ന് ആനകളാണ് റോഡില്‍ ഇറങ്ങിയത്.
പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ ഗവി പ്രദേശങ്ങളില്‍ ആനകള്‍ റോഡിലിറങ്ങുന്നത് സ്ഥിരം സംഭവമാണ്. കെ.എസ്.ഇ.ബി സംഘം പമ്പ ഡാം പരിസരത്ത് നിന്നും കക്കാട് ജലവൈദ്യുത പദ്ധതി പ്രദേശത്തേക്ക് വരികയായിരുന്നു. ഗവിയില്‍ നിന്നും സീതത്തോട്ടിലോട്ടുള്ള യാത്രയിലായിരുന്നു ഇവര്‍. ഇടയ്ക്ക് ജീപ്പിനടുത്തേക്ക് ആനകള്‍ എത്തിയെങ്കിലും പ്രകോപനം സൃഷ്ടിക്കാതെ ഉദ്യോഗസ്ഥര്‍ ജീപ്പ് പുറകിലേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. ഇതുവഴി വന്ന കെ.എസ്.ആര്‍.ടി.സി ബസും ഗതാഗത തടസ്സം നേരിട്ടു. 9.45-ഓടെയാണ് യാത്ര പുനരാരംഭിക്കാനായത്.

Exit mobile version