Site icon CTV Online

മലപ്പുറം കമ്പിക്കയത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു; ആക്രമിച്ചത് വനപാലകർ തുരത്തിയ ആനയെന്ന് സംശയം

എടവണ്ണ ∙ ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം.

പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു. കല്യാണിയുടെ പേരക്കുട്ടികൾ സമീപത്തെ പറമ്പിൽ കളിക്കാൻ പോയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണു കരുതുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Exit mobile version