Site icon CTV Online

സ്കൂൾ ബസിനു മുകളിൽ വൈദ്യുതി പോസ്റ്റ് വീണു; ഒഴിവായത് വൻ ദുരന്തം

Web Desk

എറണാകുളം, മരട്, വൈക്കത്തുശേരി റോഡിൽ സ്കൂൾ ബസിനു മുകളിലേക്കു വൈദ്യുതി പോസ്റ്റ് വീണു. ഈ സമയം പ്രദേശത്ത് പോസ്റ്റിൽ മരം വീണ് വൈദ്യുതി ഇല്ലാതിരുന്നതുന്നതു കൊണ്ട് വൻ ദുരന്തം ഒഴിവായി. ഏരൂരിലെ സ്വകാര്യ സ്കൂളിന്റെ ബസ് ഡ്രൈവറും ആയയും എട്ടു വിദ്യാർഥികളുമാണ് ബസിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 7.40നാണ് സംഭവം. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ പുറത്തിറക്കി രക്ഷാപ്രവർത്തനം നടത്തി. ഇവിടെയുള്ള പോസ്റ്റിൽനിന്നു വൈദ്യുതി കമ്പികൾ താഴ്ന്നു കിടക്കുന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നു പ്രദേശവാസികൾ പറയുന്നു. താഴ്ന്നു കിടന്ന വൈദ്യുതി ലൈൻ ബസിൽ കുരുങ്ങിയതാണ് പോസ്റ്റ് ഒടിഞ്ഞു വീഴാൻ കാരണം. ബസിൽ കമ്പി കുരുങ്ങിയ സമയം വൈദ്യുതിയുണ്ടായിരുന്നെങ്കിൽ വൻ ദുരന്തത്തിനു സാക്ഷിയാകേണ്ടി വരുമായിരുന്നു എന്നു നാട്ടുകാരും പറയുന്നു.

Exit mobile version