Site icon CTV Online

തെരഞ്ഞെടുപ്പ് കമ്മീഷൻഏർപ്പെടുത്തിയ വീട്ടിലെ വോട്ടിന് തുടക്കം

തിരുവനന്തപുരം: 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ വീട്ടിലെ വോട്ട് തുടങ്ങി. കമ്മിഷന്റെ കണക്കുപ്രകാരം ആദ്യദിനം 7561 മുതിര്‍ന്ന വോട്ടര്‍മാരും 3361 ഭിന്നശേഷിക്കാരും ഉൾപ്പെടെ 10,922 പേര്‍ വോട്ട് രേഖപ്പെടുത്തി. ബി.എല്‍.ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തും. ഏപ്രില്‍ നാലുവരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

Exit mobile version