Site icon CTV Online

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

Report: Web Desk

കണ്ണൂര്‍:തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗം കൂടുക എന്നാൽ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാൻ സാധ്യതയുള്ള സാഹചര്യം മുൻ നിര്‍ത്തി ആശുപത്രികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും സെൽഫ് ലോക്ക് ഡൗൺ പാലിക്കാൻ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളിൽ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക് ഡൗൺ ഒഴിവാക്കിയപ്പോൾ രോഗ നിരക്കിൽ വലിയ വര്ദ്ധനവ് ഉണ്ടായിരുന്നു. അതിൽ അധികം ഉള്ള രോഗ വ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുൻകരുതൽ നടപടികൾ ഒരുക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Exit mobile version