Site icon CTV Online

ജില്ലയിൽ തിരഞ്ഞെടുപ്പൊരുക്കം പിടികൂടിയ തുക ഒരു കോടിയിലധികം

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ രൂപീകരിക്കപ്പെട്ട വിവിധ സർവൈലൻസ് സ്‌ക്വാഡുകൾ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു. മതിയായ രേഖകളുടെ അഭാവത്തിൽ കൊണ്ടു പോവുകയായിരുന്ന 19,94,530 രൂപ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പിടികൂടിയതോടെയാണിത്.

പിടിച്ചെടുത്ത തുക അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ഇത്തരത്തിൽ ആകെ 1,00,84,310 രൂപയാണ് സർവൈലൻസ് സ്‌ക്വാഡുകൾ പിടിച്ചെടുത്ത് കൈമാറിയിട്ടുളളതെന്ന് എക്സ്‌പെൻഡീച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ അറിയിച്ചു.

Exit mobile version