Site icon CTV Online

താമരശ്ശേരി പൂനൂരിൽ വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി പൂനൂർ കുണ്ടത്തിൽ സുധാകരനെ (62) ആണ് മരിച്ചത്. ഇന്ന് 11 മണിയോടെയാണ് ഇദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

വീടിനുള്ളിൽ മുറികളിൽ നിലത്ത് രക്തം ചിതറി കിടക്കുന്ന നിലയിലാണ് . വീടിൻ്റെ മുൻവശത്തെ വാതിൽ അകത്ത് നിന്നും കുറ്റി ഇട്ടിട്ടില്ലായിരുന്നു. ഇതോടെ മരണത്തിൽ സംശയങ്ങൾ ബലപ്പെടുകയാണ്. പോലീസ് ഫിംഗർപ്രിൻ്റ് സംഘവും. താമരശ്ശേരി ഡിവൈഎസ്‌പി സുഷീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നു.

Exit mobile version