Site icon CTV Online

വ്രതശുദ്ധിയുടെ പുണ്യം; ചെറിയ പെരുന്നാള്‍ നിറവില്‍ വിശ്വാസികള്‍

Web Desk

ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്‍റെ പുണ്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേല്‍ക്കുന്നത്. കോവിഡ് ജാഗ്രതയില്‍ നിയന്ത്രിത ആഘോഷങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ഉണ്ടായിരുന്നത്.ഇത്തവണ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഈദ്ഗാഹുകളും ഉണ്ടാകും. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ചയായിരുന്നു ചെറിയ പെരുന്നാള്‍.

Exit mobile version