Site icon CTV Online

വനിതാ ദിനത്തിൽ വനിതകൾക്കായി വനിത ഇഫ്ത്താർ മീറ്റ്

മുക്കം: വനിതാ ദിനത്തിൽ വനിതകൾക്കായി വനിത ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു .മലയമ്മ പൊതുജന വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽആണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടന്ന ഇഫ്താർ സംഗമം സംഘടിപ്പിച്ചത് .വനിത ഇഫ്താർ സംഗമം ജി ആർ സി കമ്മ്യൂണിറ്റി കൗൺസിലർ ടി ആയിഷ ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്സൺ മുഫീദ ജലീൽ അധ്യക്ഷത വഹിച്ചു. ലൈബ്രറിയൻ ജയയുടെ വീട്ടുമുറ്റത് വച്ച് നടന്ന ചടങ്ങിൽ വനിതാവേദി പ്രവർത്തകരും കുട്ടികളും അടക്കം നാൽപതോളം പേർ പങ്കെടുത്തു

Exit mobile version