പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; ആണ്‍സുഹൃത്ത് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച ആണ്‍ സുഹൃത്ത് ആഷിഖ്, സഹായങ്ങള്‍ നല്‍കിയ അനേഷ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സുഹൃത്തുമാണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അവശനിലയില്‍ തുടരുന്ന പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

error: Content is protected !!