Site icon CTV Online

ചോദ്യം ചെയ്യലിന് ഹാജരാകണം; ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്

Web Desk

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്. ചൊവ്വാഴ്ച 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിന്റെ മൊഴിയുടെയും പുതിയ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇ ഡി നടപടി. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഷാജ് കിരൺ പ്രതികരിച്ചു.ഏതാനും ദിവസങ്ങളായി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അവരെ ഇ.ഡി ചോദ്യം ചെയ്തുവരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഷാജ് കിരണിനെയും ചോദ്യം ചെയ്യാൻ പോകുന്നത്. സ്വപ്ന സുരേഷ് ഷാജ് കിരണിനെതിരെ ചില ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ പരാതി പിൻവലിക്കാൻ ഷാജ് കിരൺ സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് സ്വപ്ന പ്രധാനമായും ഉന്നയിക്കുന്നത്. സ്വപ്ന പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ഷാജ് കിരണും തിരിച്ചടിച്ചിരുന്നു.

Exit mobile version